കേളകം : ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.കെ.മനോജ് അദ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ : ബിജു ചാക്കോ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിജി സുരേന്ദ്രൻ, കേളകം കൃഷി ഓഫീസർ എം. ജിഷമോൾ, ഷിജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Gupschettiyamparamba



































