തിരുവനന്തപുരം:. ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു.
ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന വിജിലൻസ് കേസ് എടുത്ത് അന്വേഷണമെന്നും ഹൈക്കോടതി ഉത്തരവിട്ടിയിരുന്നു. പിന്നാലെയാണ് വിജിലൻസ് അന്വേഷമം ആരംഭിച്ചത്. കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനേക്കാൾ താൽപ്പര്യം പണം കൊള്ളയടിക്കാനാണെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചിരുന്നു.
Thiruvanaththapuram




































