ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി

  ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി
Jun 27, 2024 08:47 PM | By sukanya

ഇരിട്ടി: 'മാലിന്യമുക്ത നവകേരളം' പദ്ധതി യുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ പായം ഗ്രാമ പഞ്ചായത്തിലെ മാടത്തിയിൽ വെച്ച് ശുചിത്വ സന്ദേശ യാത്ര നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ പായം, അയ്യൻകുന്ന്, ആറളം, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ മാലിന്യമുക്ത പ്രചാരണവും നടത്തി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദ സാദിഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി രജനി, കുര്യച്ചൻ പൈമ്പള്ളി കുന്നേൽ, കെ പി രാജേഷ്, പി ശ്രീമതി,കെ വി മിനി, പി കെ ഷൈമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, മെമ്പർമാരായ അഡ്വ കെ ഹമീദ്, പി സനീഷ്, വി ശോഭ, മേരി റെജി, ജോളി ജോൺ, കെ സി രാജശ്രീ, കെ എൻ പത്മാവതി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ മീരാഭായ്, പി ദിവാകരൻ, പ്രശാന്ത്, എന്നിവർ സംസാരിച്ചു സന്തോഷ് കുമാർ, എം എസ് ശുഭ, ജയപ്രകാശൻ പന്തക്ക, സജിത, പ്രകാശൻ, വിവിധ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, വ്യാപാര വ്യവസായി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വ്യാപാരസ്ഥാപനങ്ങളിൽ ബോധവൽക്കരണവും മാലിന്യ മുക്ത ശുചിത്വ സന്ദേശ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു

IRITTY BLOCK PANCHAYATH

Next TV

Related Stories
മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

May 6, 2026 08:28 PM

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും

മഴ കനക്കുന്നു: അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും; 10 ജില്ലകളിൽ യെല്ലോ...

Read More >>
കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

May 6, 2026 07:12 PM

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട: പ്രതി അറസ്റ്റിൽ

കയനിയിൽ വൻ നിരോധിത ലഹരിമരുന്ന്...

Read More >>
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
Top Stories

News Roundup