കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൈഷ്ണവിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു

കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വൈഷ്ണവിനായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു
Aug 2, 2024 07:47 PM | By sukanya

ഇരിട്ടി : ജോലി കഴിഞ്ഞ് മടങ്ങുബോൾ ആറളം ഫാമിൽ വച്ച് കാട്ടാനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ വൈഷ്ണവിന്റെ തുടർ ചികിത്സക്കായി വൈഷ്ണവ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയികുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ എന്നിവരാണ് കമ്മിറ്റി രക്ഷാധികാരികൾ.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ചെയർമാനായും, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജനാർദ്ദനൻ കൺവീനറായും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ പൂവത്തിങ്കൽ ട്രഷററായും ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, പൊതുപ്രവർത്തകരായ കെ.ബി. ഉത്തമൻ, പി.കെ. രാമചന്ദ്രൻ, വി.കെ. ഗംഗാധരൻ തുടങ്ങിയവർ ഉപഭാരവാഹികളും ആയും ചികിത്സാസഹായ കമ്മിറ്റിയെ നിയന്ത്രിക്കും.

ഒരു കുടുംബത്തിന്റെ അത്താണിയായ വൈഷ്ണവിന്റെ തുടർ ചികിത്സക്കും ജീവിതത്തിനുമായാണ് സുമനസുകളുടെ സഹായം തേടുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജനാർദ്ദനൻ, പൊതുപ്രവർത്തകൻ കെ.ബി. ഉത്തമം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അകൗണ്ട് വിവരം : "വൈഷ്ണവ് ചികിത്സ സഹായ കമ്മറ്റി " , അകൗണ്ട് നമ്പർ : 40450101105436 ,ഐ എഫ് എസ് സി കോഡ് ( IFS Ccode.KLGB0040450) കേരള ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖ. ഗൂഗിൾ പേ നമ്പർ 9074294248 .

A medical aid committee has been formed for Vaishnav.

Next TV

Related Stories
പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Oct 16, 2025 07:50 PM

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാലക്കാട് 9-ാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ...

Read More >>
കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 16, 2025 07:39 PM

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
പഞ്ചായത്ത് തിരഞ്ഞെടുപ്പ്:  പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Oct 16, 2025 05:18 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ...

Read More >>
വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

Oct 16, 2025 04:06 PM

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

വീട്ടിൽ കയറി വയോധികയുടെ സ്വർണമാല...

Read More >>
സംസ്ഥാന കൈത്തറി കോൺക്ലേവ്  ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

Oct 16, 2025 03:54 PM

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി രാജീവ്

സംസ്ഥാന കൈത്തറി കോൺക്ലേവ് ; കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കം; മന്ത്രി പി...

Read More >>
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Oct 16, 2025 03:25 PM

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക്...

Read More >>
Top Stories

News Roundup

//Truevisionall