അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ
Feb 3, 2026 03:16 PM | By Remya Raveendran

കൽപ്പറ്റ: ഡിജിറ്റൽ രംഗത്ത്അതിവേഗം വളർച്ച കൈവരിക്കുന്ന സംസ്ഥാനമായ കേരളത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാനമായ ചില മാറ്റങ്ങൾ സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും കേബിൾ ടി വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രവീൺ മോഹൻ.ഗോൾ 2030 ൻ്റെ ഭാഗമായി നിലവിലെ കേബിൾ ടി.വി. ഓപ്പറേറ്റർമാർ എം.എസ്.പി.അഥവാ മൾട്ടി സർവ്വീസ് പ്രൊവൈഡർമാരായി മാറുമെന്നും ആ കാഴ്ചപ്പാടിലാണ് ക്ലസ്റ്ററുകൾ ആരംഭിച്ചതെന്നും സി.ഒ. എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പറഞ്ഞു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ 15-ാമത് വയനാട് ജില്ലാ സമ്മേളനമാണ് മുട്ടിലിൽ നടന്നത്.കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ. രൂപീകൃതമായിട്ട് 30 വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്.ജില്ലാ പ്രസിഡണ്ട് ബിജു ജോസ് പതാക ഉയർത്തിയതോടെയാണ് വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായത്.കേബിൾ ടി വി സേവന ദാതാക്കളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ 1996-ലാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ എന്ന സംഘടന രൂപം കൊണ്ടത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്താണ് സംഘടന വളർന്നത്.2025- ഡിസംബറിൽ ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ ആരംഭിച്ചു.

ചാനലുകളുടെ എണ്ണത്തിലും ഉള്ളടക്കത്തിലുമുണ്ടായ വൈവിധ്യങ്ങൾ, അതിവേഗമുള്ള സാങ്കേതിക മാറ്റങ്ങൾ, വിദേശ സ്വദേശ കമ്പനികളുടെ വൻ മൂലധന നിക്ഷേപം, സർക്കാർ നടപ്പിലാക്കിയ കർശന നിയമങ്ങളും റെഗുലേഷനുകളും എല്ലാം ചേർന്ന് ഈ രംഗത്തു വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. ഈ മാറ്റങ്ങളെ സ്വീകരിക്കാൻ കഴിയാത്ത ഇന്ത്യയിലെ പതിനായിരക്കണക്കിന് കേബിൾ ടി വി സേവന ദാതാക്കൾ ഈ രംഗം ഉപേക്ഷിക്കാൻ നിർബന്ധിതരായിട്ടുണ്ട്. . ഒരേ സമയം സി.ഒ.എ ഒരു സമര സംഘടനയായും അധിനിവേശ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തിയ ബദൽ ബിസിനസ് സംരംഭകരായും പ്രവർത്തിച്ചു.സി.ഒ.എ-യുടെ നേതൃത്വത്തിൽ രൂപം കൊണ്ട കേരള വിഷൻ കേബിൾ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ 4-ാമത്തെയും, കേരള വിഷൻ ബ്രോഡ്‌ബാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ 6-ാമത്തെയും സംരംഭങ്ങളായി വളർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടു കമ്പനികളും ചേർന്ന് ആയിരം കോടിയിൽ പരം രൂപയുടെ വിറ്റുവരവ് എന്ന നിർണായക നേട്ടം കൈവരിച്ചു. ഉപഗ്രഹ ചാനലുകൾ ഉൾപ്പെടെ മാധ്യമരംഗത്ത് സി.ഒ.എ-യ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. സഹകരണ ബാങ്കിംഗ്, സോളാർ, ടൂറിസം, ഐ ടി, ഇൻ്റഗ്രേറ്റഡ് ബിൽഡിംഗ് മാനേജ്‌മെൻ്റ് സൊല്യൂഷനുകൾ തുടങ്ങിയ ബഹുമുഖമായ മേഖലകളിലും കേരള വിഷൻ്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്.കേരള വിഷൻ്റെ ഈ സമാനതകളില്ലാത്ത സംരംഭകത്വ മാതൃകയുടെ ഏകോപന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആണ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സി.ഒ.എ-യുടെ സമ്മേളനങ്ങൾ പദ്ധതികളുടെ അവലോകനവും നയരൂപീകരണവും നടത്തുന്ന വേദികളാണ്.

സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം. മൻസൂർ, കെ. ഗോവിന്ദൻ , ജില്ലാ പ്രസിഡണ്ട്ബിജു ജോസ്,ജില്ലാസെക്രട്ടറിഅഷ്റഫ് പൂക്കയിൽ,സ്വാഗതസംഘം കൺവീനർ പി. കാസിം,, സി.ഒ.എ ട്രഷറർസി.എച്ച്.അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

Digitalservice

Next TV

Related Stories
അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

Feb 3, 2026 11:08 PM

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു

അടക്കാതോട് ശാന്തിഗിരിയിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഓടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു...

Read More >>
അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

Feb 3, 2026 08:10 PM

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ സന്ദർശിച്ചു

അപകടാവസ്ഥയിലുള്ള പൊയ്യമല നടപ്പാലം എംഎൽഎ...

Read More >>
കരിദിനം ആചരിച്ചു.

Feb 3, 2026 07:38 PM

കരിദിനം ആചരിച്ചു.

കരിദിനം...

Read More >>
കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

Feb 3, 2026 05:51 PM

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം ആചരിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണന: കേളകത്ത് കരിദിനം...

Read More >>
കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

Feb 3, 2026 04:22 PM

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ...

Read More >>
കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

Feb 3, 2026 03:41 PM

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച്...

Read More >>
Top Stories