കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരരഹിത ബദൽ പാത യാഥാർഥ്യമാക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത

കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരരഹിത ബദൽ പാത യാഥാർഥ്യമാക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത
Aug 29, 2024 03:36 PM | By sukanya

 കേളകം : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരരഹിത പാതയായ അമ്പായത്തോട് തലപ്പുഴ താൽപത്തിനാലാം മൈൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത. രൂപത പ്രസിഡൻ്റ് ശ്രീ ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ച ചുങ്കക്കുന്ന് - മാനന്തവാടി മേഖല സംയുക്തമായി നടന്ന യൂത്ത് ലിങ്ക് പരിപാടിയിൽ വെച്ച് ചുങ്കക്കുന്ന് മേഖല വൈസ് പ്രസിഡന്റ് കുമാരി മരിയ വലിയ വീട്ടിൽ ചുരം രഹിത പാത എന്ന ആവശ്യമായി പ്രമേയം അവതരിപ്പിച്ചു . 1973ൽ വനത്തിലൂടെ റോഡ് നിർമിക്കാൻ കൊട്ടിയൂർ പഞ്ചായത്തിന് വനഭൂമി പാട്ടത്തിന് നൽകിയിരുന്നു.

ഇതിനെത്തുടർന്ന് മരങ്ങൾ മുറിച്ച് വഴിത്തെളിച്ചെങ്കിലും പിന്നീട് വനംവകുപ്പിൽനിന്ന് എതിർപ്പ് ഉയർന്നു. എന്നാൽ ഭൂമി പാട്ടത്തിന് നൽകിയ ഉത്തരവ് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടില്ല. ബാവലിപ്പുഴയുടെ തീരുത്തുകൂടിയാണ് നിർദിഷ്‌ട പാത കടന്നുപോകുന്നത്. ഈ പാതയ്ക്ക് വേണ്ടി 2009 ൽ ബജറ്റിൽ പതിനാല് കോടി രൂപ സർക്കാർ നീക്കിവെച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. റോഡിന് അനുകൂലമായ റിപ്പോർട്ട് വയനാട് ജില്ലാ ഭരണകൂടവും നൽകിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ പാൽച്ചുരവും നെടുംപൊയിൽചുരവുംവഴിയുള്ള ഗതാഗതം നിയന്ത്രിക്കാനാകും.ഈ ആവശ്യങ്ങൾ പരിഗണിച്ച് ചുരമില്ല പാതയ്ക്കു വേണ്ടി നടത്തി വരുന്ന എല്ലാ സമരപരിപാടികൾക്കും കെ.സി വൈ. എം മാനന്തവാടി രൂപത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കെ സി വൈ എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ് തെക്കേമുറിയിൽ, രൂപത കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ, രൂപതാ ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, രൂപത ആനിമേറ്റർ സി.ബെൻസി ജോസ് എസ്.എച്ച്, ചുങ്കക്കുന്ന് മേഖല ഡയറക്ടർ ഫാ. സന്തോഷ്‌ ഒറവാറന്തറ, ബോയ്സ് ടൗൺ വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നേൽ, മാനന്തവാടി മേഖല പ്രസിഡന്റ്‌ ആൽബിൻ കുഴിഞ്ഞാലിൽകരോട്ട് , ചുങ്കക്കുന്ന് മേഖല വൈസ് പ്രസിഡന്റ് മരിയ വലിയവീട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ മുപ്പതോളം പേർ പങ്കെടുത്തു.

alternative route from Kannur to Wayanad should be made: KCYM Mananthavady

Next TV

Related Stories
പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം: പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു

Jul 12, 2025 07:13 PM

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം: പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം: പൊള്ളലേറ്റ 2 കുട്ടികൾ...

Read More >>
ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

Jul 12, 2025 04:56 PM

ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ്...

Read More >>
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jul 12, 2025 04:04 PM

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 12, 2025 03:49 PM

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 03:37 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

Jul 12, 2025 03:14 PM

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall