---
title: "നവീകരിച്ച കവ്വായി  പാലം അപ്രോച്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു "
english_title: "kavvayi approach road inaugurated  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233003/kavvayi-approach-road-inagurated"
published_at: "2024-09-03T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d709b066037_kavvayi.jpg"
keywords: []
---

# നവീകരിച്ച കവ്വായി  പാലം അപ്രോച്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** പയ്യന്നൂർ: മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച കവ്വായി പാലം അപ്രോച്ച് റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ റെയിൽവേ മേൽപ്പാലം മുതൽ കവ്വായി കടവ് വരെയുള്ള 2.6 കിലോ മീറ്റർ റോഡ് 2022-23ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് ചെയ്താണ് നവീകരിച്ചത്. പയ്യന്നൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കവ്വായി കായലിനെ പയ്യന്നൂർ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന ജില്ലാ റോഡാണിത്.

## Article Content

പയ്യന്നൂർ: മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച കവ്വായി പാലം അപ്രോച്ച് റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ റെയിൽവേ മേൽപ്പാലം മുതൽ കവ്വായി കടവ് വരെയുള്ള 2.6 കിലോ മീറ്റർ റോഡ് 2022-23ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് ചെയ്താണ് നവീകരിച്ചത്. പയ്യന്നൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കവ്വായി കായലിനെ പയ്യന്നൂർ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന ജില്ലാ റോഡാണിത്.

3.54 കോടി രൂപയ്ക്കാണ് നിർമ്മാണം. കവ്വായി സ്‌കൂളിന് സമീപം നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.

പയ്യന്നൂർ നഗരസഭാ ചെയർപേഴ്‌സൻ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ ടി പി സമീറ, ടി വിശ്വനാഥൻ, കെ കെ ഫൽഗുനൻ, കെ കെ ഫൽഗുനൻ, സൂപ്രണ്ടിംഗ് എൻജിനീയർ യു പി ജയശ്രീ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ പ്രവീൺ, പി സന്തോഷ്, കെ ജയരാജ്, എം രാമകൃഷ്ണൻ, എസ് എ ഷുക്കൂർ ഹാജി, പനക്കീൽ ബാലകൃഷ്ണൻ, പി ജയൻ, കെ ഹരിഹർ കുമാർ, പി വി ദാസൻ, ഇഖ്ബാൽ പോപ്പുലർ, പി യു രമേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233003/kavvayi-approach-road-inagurated)