---
title: "ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി "
english_title: "Irikkur Block Congress Committee Holds Protest Rally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237814/irikkur-block-congress-committee-holds-protest-rally"
published_at: "2024-09-24T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2e9dcbfeb9_irikoor.jpg"
keywords: []
---

# ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി 

> **Lead Summary:** ഉളിക്കൽ : കെ പി സി സിയുടെ നിർദ്ദേശപ്രകാരം ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക. വയനാട് ദുരിതാശ്വാസ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

## Article Content

ഉളിക്കൽ : കെ പി സി സിയുടെ നിർദ്ദേശപ്രകാരം ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക. വയനാട് ദുരിതാശ്വാസ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

കെ പി സി സി മെമ്പർ കെ.സി. മുഹമ്മദ് ഫൈസൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ചാക്കോ പാലക്കാലോടി, ബേബി തോലാനി, ബെന്നി തോമസ്, ജോജി വർഗീസ്, ടി.എ. ജസ്റ്റിൻ,ടോമി ജോസഫ്, ഇ.കെ. കുര്യൻ, കുര്യാക്കോസ് മണിപ്പാടത്ത്, കെ.കെ. ഷഫീഖ്, ജോസ് പൂമല, ദിലീപ് മാത്യു, ലിസമ്മ ബാബു, കോമള, അഗസ്റ്റിൻ, എ.എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237814/irikkur-block-congress-committee-holds-protest-rally)