---
title: " ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിന്  പ്രധാനധ്യാപിക നൽകിയ  ശില്പസമുച്ചയത്തിന്റെ   അനാച്ഛാദനം ചെയ്തു"
english_title: " sculpture Has been unveiled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/271553/sculpture-has-been-unveiled"
published_at: "2025-02-20T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6cb261ffff_A_News_irikoor.jpg"
keywords: []
---

#  ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിന്  പ്രധാനധ്യാപിക നൽകിയ  ശില്പസമുച്ചയത്തിന്റെ   അനാച്ഛാദനം ചെയ്തു

> **Lead Summary:** കണ്ണൂർ: ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ 'സ്നേഹ ഭൂമിക' - ശില്പസമുച്ചയ സമർപ്പണം നടന്നു. മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ അനാച്ഛാദനം ചെയ്തു.

## Article Content

കണ്ണൂർ: ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ 'സ്നേഹ ഭൂമിക' - ശില്പസമുച്ചയ സമർപ്പണം നടന്നു. മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ അനാച്ഛാദനം ചെയ്തു.

ഇരിക്കൂറിൻ്റെ മത സാഹോദര്യവും വിദ്യാലയ ചരിത്രവും കലയും -കാൽപന്ത് കളിയാരവവും സമന്വയിക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. കല്യാട് താഴത്തു വീട്ടിലെ കുഞ്ഞപ്പനമ്പ്യാർ സ്കൂളിനായി 10 ഏക്കർ സ്ഥലം ദാനം ചെയ്തതിനെ അടയാളപ്പെടുത്തുന്നതു കൂടിയാണ് ഈ ശില്പം. സംസ്ഥാന അധ്യാപക അവാർഡു ജേതാവുകൂടിയായ ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന ഇരിക്കൂറിൻ്റെ സാസ്കാരിക അടയാളമായി ഒരു ചുമർ ശിൽപ്പം ഒരുക്കുക എന്നത് . കോട്ടയത്തെ കലാകാരൻമാരായ ബിജു സി ഭരതൻ, സന്തോഷ് പാറയിൽ, സാബു രാമൻ എന്നിവർ ചേർന്നാണ് പ്രസ്തുത ശിൽപം ഒരുക്കിയത്.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. എൻ യാസിറ അധ്യക്ഷയായി. പി.ടി എ പ്രസിഡണ്ട് സഹീദ് കീത്തടത്ത്, എ.സി റുബീന, കെ.പി സുനിൽകുമാർ, വിനോദ് നായനാർ, സി.രാജീവൻ , കെ.കെ കുഞ്ഞിമായൻ, ഫാദർ. മേലേറ്റു കൊച്ചിയിൽ, കെ. പ്രസാദ്, എം വി മുരളീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/271553/sculpture-has-been-unveiled)