അടക്കാത്തോട്: വലിയ വീട്ടിൽ (പാടിക്കൽ)കുടുംബ സംഗമം അടക്കാത്തോട് നൂറുൽ ഹുദ മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ലസിൻ മിസാജ് ഖുർആൻ പാരായണം നടത്തി.
കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇതിഹാസ് താഹ ഉൽഘാടനം നടത്തി. അടക്കാത്തോട് മുഹിയദ്ധീൻ ജുമ: മസ്‌ജിദ് ഇമാം ഷിയാസ് യമാനി മുഖ്യ പ്രഭാഷണം നടത്തി.സി.എം.മുഹമ്മദ് കുഞ്ഞി റിപ്പോർട്ട് അവതരണം നടത്തി.
സംഘാടക സമിതി ചെയർമാൻ വി.ഐ സൈദ് കുട്ടി ചടങ്ങിൽ അദ്യക്ഷത വഹിച്ചു.മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ, ഇ. എം .ഷാഹുൽ ഹമീദ് കണിച്ചാർ, മുഹമ്മദ് കുഞ്ഞി ഈട്ടിക്കൽ, ഇ.എ.ഹബീബ് റഹ്മാൻ കണിച്ചാർ, അബ്ദുൾ ലത്തീഫ് കണിച്ചാർ, ഇ.എം. ഹബീബ് റഹ്മാൻ ഉദയഗിരി,
മറിയം ജാഫർ അടക്കാത്തോട്,ഇബ്രാഹിം വിളക്കോട്,അബ്ദുൾ റാഫ് നിസ്റ്റാർ കണിച്ചാർ, ഇ.കെ.റഷീദ് വിളക്കോട്, ഇ.ഐ. സൈനബ അടക്കാത്തോട്, കബീർ അടക്കാത്തോട്,നസീമ ഷാജഹാൻ കണിച്ചാർ,
ഷാഹുൽ ഹമീദ്, പുരയിടത്തിൽ. അബ്ദുൽ അസീസ് ഈട്ടിക്കൽ, ഇ.എ .അബ്ദുൾ റഷീദ്. കണിച്ചാർ,മൂസ ഇബ്രാഹിം അടക്കാത്തോട് ,അൻഷാദ് വിളക്കോട്, ഷാജഹാൻ കണിച്ചാർ എന്നിവർ സംസാരിച്ചു.
S. S. L. C, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്‌തമാക്കിയ വിദ്യാർത്ഥികളെയും, മുതിർന്ന കുടുംബാംഗങ്ങളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
Adakkathod