പേരാവൂർ : പേരാവൂർ പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയനിന്റെ ഭാഗമായി പേരാവൂർ സബ് ഡിവിഷൻ തല ഫുട്ബോൾ ടൂർണ്ണമെന്റും സർവീസിൽ നിന്ന് വിരമിക്കുന്ന പേരാവൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറും പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ ജോസഫ് വിജെ യ്ക്ക് യാത്രയയപ്പും നടത്തി. പേരാവൂർ കെ.കെ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെന്റുo യാത്രയയപ്പ് ചടങ്ങും പേരാവൂർ ഡി വൈ എസ് പി പ്രമോദൻ കെ.വി. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ് പെക്ടർ എ.വി ദിനേശ് അദ്ധ്യക്ഷത വഹിച്ചു.
പേരാവൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെപെക്ടർ സജീവ് പി.ബി ചടങ്ങിന് സ്വാഗതവും മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് ജി നന്ദിയും പറഞ്ഞു. മാലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിത്ത് എം പേരാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെപെക്ടർ ജാൻസി മാത്യു വി.ജെ ജോസഫ് എന്നിവർ സംസാരിച്ചു. ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനലിൽ കേളകം പോലീസ് സ്റ്റേഷൻ മുഴക്കുന്ന് പോലിസ് സ്റ്റേഷനെ പരാജയപ്പെടുത്തി ജേതാക്കളായി.
Peravoor