കൽപ്പറ്റ : കൽപ്പറ്റയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു.
Kalpetta