വിവിധ ജില്ലകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ നിരോധനം

വിവിധ ജില്ലകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ നിരോധനം
May 24, 2025 03:55 AM | By sukanya

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു ഇന്ന്‌ മുതൽ ഈ മാസം 27 വരെ നിരോധിച്ചു. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.

മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നലെ മുതൽ നിലമ്പൂർ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നൽകി. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്ന്‌ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട്  കേന്ദ്രങ്ങളിലെ  ബോട്ടിങ്  നിർത്തിവെച്ചു.  പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.

Rain

Next TV

Related Stories
 വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

May 24, 2025 06:34 PM

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ...

Read More >>
ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

May 24, 2025 06:26 PM

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു...

Read More >>
ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

May 24, 2025 05:52 PM

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

May 24, 2025 04:05 PM

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും...

Read More >>
കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

May 24, 2025 03:38 PM

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

കേളകം ഗ്രാമ പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി...

Read More >>
Top Stories

News Roundup