കോട്ടയം: ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നല്ല പദ്ധതി വരുമ്പോള്‍ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിന്റെതാണെന്നും പറയുന്നത് അവസര വാദമാണ്.എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അധികൃതര്‍ അന്വേഷിക്കും. ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു. ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം. എന്‍ക്വയറി കമ്മിറ്റിയാണ് ബാക്കി കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. ഇതില്‍ വിശദമായി അന്വേഷണം നടത്തും.
Rajeev Chandrashekhar