ഇരിട്ടി: ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി സ്വദേശി മരണപ്പെട്ടു. തില്ലങ്കേരി കാവുംപടിയിലെ അജ്മൽ മൻസിലിൽ കെ.വി. അബ്ദുൾ അസീസ് ഹാജി (68) ആണ് മരണപ്പെട്ടത്. ശാരിരിക അസ്വസ്ഥതയെ തുടർന്ന് മദീനകിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു .
കർമ്മങ്ങൾ പൂർത്തിയാക്കി ഇന്നലെ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. ഭാര്യ: റാബിയ പഴശ്ശി. മക്കൾ: അജ്മൽ (സൗദി), ആജിസ(ഖത്തർ) , ഫാത്തിമ, നജ, നസ്റിൻ.

മരുമക്കൾ: അസ്ലം, ജസിം, മുനവ്വിറ. സഹോദരങ്ങൾ: സുലൈഖ, കുഞ്ഞഹമ്മദ്, ജമീല, സക്കീന, മറിയം, ഖദീജ ഖബറടക്കം മദീനയിൽ നടത്തി.
Iritty