കേളകം : കേളകം സെക്ഷനിൽ വൈദ്യുതി പുനസ്ഥാപിക്കാൻ തീവ്രശ്രമത്തിൽ കെ.എസ്.ഇ.ബി.കനത്ത കാറ്റിൽ മരങ്ങൾ വീണ് ഭുരിഭാഗം പ്രദേശങ്ങളിലും ലൈനുകൾ തകർന്ന നിലയിൽ ആയിരുന്നു. തടസ്സങ്ങൾ നീക്കാൻ ചിലയിടങ്ങളിൽ ജനങ്ങളും സഹായത്തിനുണ്ട്.നിലവിൽ കേളകം അടക്കത്തോട് രണ്ടു ഫീഡറുകളും ഫാൾട്ടിയിലാണ്. കേളകം ഫീഡർ കേളകം ടൗൺ വരെ ചാർജ് ചെയ്തിട്ടുണ്ട്.
രണ്ട് ഫീഡറുകളിലും ബാക്കിയുള്ള ഭാഗങ്ങളിൽ കമ്പി പൊട്ടിയതായും ലൈനിൽ മരം വീണതായും റിപ്പോർട്ടുകൾ ഉണ്ട് . രണ്ടു ഫീഡറുകളിലും, മറ്റ് ഫീഡറുകളിലും വൈദ്യുതി പുനസ്ഥാപിക്കാൻ ജീവനക്കാർ ഫീൽഡിൽ ഉണ്ട് .വൈകുന്നേരത്തോടെ പ്രധാന ലൈനുകളിൽ വൈദ്യുതി പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
Kseb