കണ്ണൂർ: വടക്കുമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പുതിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 3.5 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഹൈസ്‌കൂള്‍ ബ്ലോക്ക്, ശീതീകരിച്ച ലാബ്, ലൈബ്രറി ബ്ലോക്ക്, സ്റ്റേജ്, നവീകരിച്ച സ്റ്റേഡിയം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ ഒ.ടി രജുമ പദ്ധതി വിശദീകരണം നടത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശ്രീഷ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ ശോഭ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ രാജന്‍, മുന്‍ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജീവ് തോമസ്, പ്രധാനാധ്യാപിക എ.പി ഷീബ, പി.ടി.എ പ്രസിഡന്റ് പി ഷിംജിത്ത്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ ജനാര്‍ദനന്‍, എസ്.എം.സി. ചെയര്‍മാന്‍ കെ.വി വിനോദ്കുമാര്‍, എം.കെ അശോകന്‍, സുശീല്‍ ചന്ദ്രോത്ത്, എം ബാലന്‍, അസീസ് വടക്കുമ്പാട്, ഓര്‍മച്ചെപ്പ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ നാഷിഫ് അലിമിയാന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Vadakumbad Gov.HSS School



.jpeg)


.jpeg)



.jpeg)


.jpeg)























