അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു
Jul 8, 2025 02:29 PM | By Remya Raveendran

 ദില്ലി :   അഹമ്മദാബാദ് വിമാനപകടത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.

രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ

നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു.

കെ സി വേണുഗോപാലിൻറെ അധ്യക്ഷതയിൽ ചേരുന്ന പിഎസി യോഗത്തിലും

എയർ ഇന്ത്യ അപകടം ചർച്ചയായി. നാളെ സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയിൽ

പാർലമെൻറ് ഗതാഗത കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി,

ഡിജിസിഎ ഡിജി , വ്യോമസേന പ്രതിനിധി എന്നിവരെ കൂടാതെ

എയർ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികളെയും യോഗത്തിൽ സമിതി വിളിപ്പിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നിർണായക യോഗം. അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ യോഗം വിശദീകരണം തേടും.





Ahammadabadflightclash

Next TV

Related Stories
ആറളം കൂട്ടക്കളത്ത് വീടിന്  തീ പിടിച്ചു

Jul 14, 2025 09:11 PM

ആറളം കൂട്ടക്കളത്ത് വീടിന് തീ പിടിച്ചു

ആറളം കൂട്ടക്കളത്ത് വീടിന് തീ പിടിച്ചു...

Read More >>
ഐ.എച്ച്.ആർ.ഡി കോളേജിൽ പ്രവേശനം

Jul 14, 2025 08:48 PM

ഐ.എച്ച്.ആർ.ഡി കോളേജിൽ പ്രവേശനം

ഐ.എച്ച്.ആർ.ഡി കോളേജിൽ...

Read More >>
വൈദ്യുതി മുടങ്ങും

Jul 14, 2025 08:47 PM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഒഴിവ്

Jul 14, 2025 08:45 PM

ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഒഴിവ്

ട്രെയിനിംഗ് ഇൻസ്ട്രക്ടർ...

Read More >>
കെ.എസ്.ആർ.ടിസി പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര

Jul 14, 2025 08:42 PM

കെ.എസ്.ആർ.ടിസി പഞ്ചപാണ്ഡവ ക്ഷേത്ര തീർഥയാത്ര

കെ.എസ്.ആർ.ടിസി പഞ്ചപാണ്ഡവ ക്ഷേത്ര...

Read More >>
കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*

Jul 14, 2025 06:42 PM

കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*

കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി...

Read More >>
Top Stories










News Roundup






//Truevisionall