കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
Jul 24, 2025 10:48 AM | By sukanya

കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതി കിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

kannur

Next TV

Related Stories
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

Feb 22, 2026 02:35 PM

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു...

Read More >>
'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

Feb 22, 2026 02:21 PM

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി...

Read More >>
ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

Feb 22, 2026 02:07 PM

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ്...

Read More >>
തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Feb 22, 2026 01:51 PM

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ...

Read More >>
Top Stories