https://securepubads.g.doubleclick.net/tag/js/gpt.js

കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന്  നിവേദനം നൽകി
Jul 30, 2025 02:42 PM | By Remya Raveendran

കേളകം: കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പാലുകാച്ചി മലയിൽ സുസ്ഥിര ടൂറിസം വികസനത്തിന് ആവശ്യമായ നടപടികൾ സ്വീരിക്കുന്നതിന് നടപടികൾ ആവശ്യപ്പെട്ട് സംബന്ധിച്ച് കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.

പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പാലുകാച്ചി മലയിൽ സുസ്ഥിര ഇക്കോ-ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം കേളകം ഇക്കോ ടൂറിസം സൊസൈറ്റി മന്ത്രിക്ക് സമർപ്പിച്ചു‌.

പാലുകാച്ചി മലമുകളിൽ (വനമേഖലയിൽ): സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ കൈവരികൾ, സുരക്ഷാ വേലികൾ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കുകയും,

പാരാഗ്ലൈഡിംഗ്, റോപ്പ് ആക്റ്റിവിറ്റികൾ പോലുള്ള സാഹസിക വിനോദങ്ങൾക്ക് സാധ്യതാ പഠനം നടത്തി അത് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും,

മലയുടെ അടിവാരത്ത് മലകയറാൻ പ്രയാസമുള്ളവർക്കായി വിശ്രമകേന്ദ്രം, കഫേ, വ്യൂ ടവർ എന്നിവ നിർമ്മിക്കുകയും,ശാന്തിഗിരി - പാലുകാച്ചി റോഡ് വീതി കൂട്ടി പുനർ നിർമിക്കുകയും, ശാന്തിഗിരി പള്ളിക്കു സമീപം കേളകം പഞ്ചായത്തിന്റെ ഉടമസ്തതയിൽ ഉള്ള സ്ഥലത്ത് പാലുകാച്ചി സന്ദർശകർക്ക് ബേസ് ക്യാമ്പിനായി പാർക്കിംഗ് സ്വകര്യം, ബാത്രൂം, വിശ്രമ മുറി ഡൈനിംഗ് ഏരിയ എന്നിവ ഒരുക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ടൂറിസം വികസന പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയും പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS) പ്രസിഡണ്ട്ജോസഫ് വള്ളോക്കരി ,സിക്രട്ടറി രമണൻ. പി. എം എന്നിവരുടെ നേതൃത്വത്തിലാണ് കൊട്ടിയൂരിലെത്തിയ മന്ത്രിക്ക് നിവേദനം നൽകിയത്.

Content Highlight: Kelakameccoturisamsocity

Next TV

Related Stories
ട്രേഡ്സ്മാൻ നിയമനം

Jul 8, 2026 06:01 AM

ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ...

Read More >>
മോഡേൺ സർവ്വെ കോഴ്സ്

Jul 8, 2026 05:58 AM

മോഡേൺ സർവ്വെ കോഴ്സ്

മോഡേൺ സർവ്വെ...

Read More >>
ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

Jul 8, 2026 05:54 AM

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ

ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ...

Read More >>
കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

Jul 8, 2026 05:47 AM

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു

കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു...

Read More >>
മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി

Jul 7, 2026 06:55 PM

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം: മരണം 5 ആയി...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

Jul 7, 2026 02:52 PM

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’:...

Read More >>
Top Stories










News Roundup