https://securepubads.g.doubleclick.net/tag/js/gpt.js

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം
Jul 7, 2026 02:25 PM | By Remya Raveendran

മേപ്പാടി: വയനാട്ടിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. സംഭവത്തിന്റെ ഗൗരവം വിലയിരുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ, കൃഷി മന്ത്രിമാരും ഉടൻ വയനാട്ടിലെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.മീനങ്ങാടിയിലെ എൻ.ഡി.ആർ.എഫ് യൂണിറ്റിനെ സംഭവസ്ഥലത്തേക്ക് ഉടൻ വിന്യസിക്കാനും കോഴിക്കോട് നിന്നുള്ള സംഘത്തെയും വയനാട്ടിലേക്ക് തിരിക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു.കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് മേപ്പാടി മേഖലയിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ ആളുകളും വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ചിരുന്ന കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണതായി വിവരം ലഭിച്ചു.മഴ ശക്തമായതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികളും റോഡിലൂടെ സഞ്ചരിച്ചിരുന്നവരും ഉൾപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും നിന്നുള്ള കൂടുതൽ രക്ഷാസംഘങ്ങളും മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതർ അറിയിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content Highlight: Kalladilandslide

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

Jul 7, 2026 02:52 PM

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’:...

Read More >>
എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

Jul 7, 2026 02:33 PM

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ...

Read More >>
42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

Jul 7, 2026 02:16 PM

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം...

Read More >>
കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

Jul 7, 2026 02:03 PM

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി...

Read More >>
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 7, 2026 01:49 PM

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Jul 7, 2026 01:41 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക്...

Read More >>
Top Stories

News Roundup