കേളകം: കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.ലയൺസ് ക്ലബ്ബ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ ആഭിമുഖ്യത്തിൽ കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ മുഖ്യ സാമ്പത്തിക സഹായത്തോടെയും മറ്റ് സന്നധ സംഘടനകളുടെ സഹായത്തോടെ നിർധന കുടുംബങ്ങൾക്ക് 2026 ൽ നിർമ്മിച്ച് നൽകുന്ന ഏഴു വീടുകളിൽ പണി പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനമാണ് നടത്തിയത്.
കല്ലുമുതിരക്കുന്ന്,കൊളക്കാട്,കൊട്ടിയൂർ എന്നിവിടങ്ങളിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ചീഫ് അഡീഷണൽ കാബിനറ്റ് ട്രഷറർ ഷാജി ജോസഫ് കൈമാറി.കൊട്ടിയൂരിൽ നൽകിയ വീടിലേക്ക് മുഴുവൻ ഹോം അപ്ലേയിൻസും ഇതോടപ്പം കൈമാറി.
തുടർന്ന് കേളകം ലയൺസ് ഹാളിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി.സ്ഥാനാരോഹണ ചടങിന് ഷാജി ജോസഫ് നേതൃത്വം നൽകി.ഡോ.വിശ്വനാഥൻ,ജെറിൽ ജോർജ്,കെ .സി മാത്യു,ഷാൻ മാത്യു,ബിനു കെ ആന്റണി,ടി.പി രവീന്ദ്രൻ,റെജി മോൻ തോമസ് ,രജീഷ് ബൂൺ എന്നിവർ സംസാരിച്ചു.പുതിയ ലയൺസ് ക്ലബ്ബ് പ്രസിഡന്റായി ബിനു സി ആന്റണിയും സെക്രട്ടറിയായി കെ സി മാത്യവും ട്രഷർ ആയി രജീഷും ചുമതലയേറ്റു.
Content Highlight: Kelakom


.jpeg)
.jpeg)

.jpeg)



.jpeg)
.jpeg)

.jpeg)

.jpeg)






















