https://securepubads.g.doubleclick.net/tag/js/gpt.js

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Jul 7, 2026 01:41 PM | By Remya Raveendran

വയനാട് : കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ  പ്രതികരിച്ചിരുന്നു.

മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. റവന്യു മന്ത്രി എ.പി അനിൽകുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശിച്ചു.വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

Content Highlight: Wayanadkallassandslide

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

Jul 7, 2026 02:52 PM

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’:...

Read More >>
എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

Jul 7, 2026 02:33 PM

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം

Jul 7, 2026 02:25 PM

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ...

Read More >>
42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

Jul 7, 2026 02:16 PM

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം...

Read More >>
കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

Jul 7, 2026 02:03 PM

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി...

Read More >>
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 7, 2026 01:49 PM

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories

News Roundup