ഇരിട്ടി : ഭാരതത്തിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങൾക്കെതിരെ ഒറ്റയാൾസമരവുമായി തോമസ് അറയ്ക്കൽ.
കൈയിൽ ക്രൂശിതരൂപം വഹിച്ചുകൊണ്ടാണ് ഇദേഹം ഇരിട്ടിടൗണിൽ ഒറ്റയാൾസമരം നടത്തിയത്.ക്രൈസ്തവവിശ്വാസികൾക്കും,സഭയുടെ ആചാര്യന്മാർക്കും നേരെയുള്ള കേന്ദ്രസർക്കാരിന്റെ നിസ്സംഗതയിൽ പരിഹാരമാവശ്യപ്പെട്ടുകൊണ്ടും,ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിൽ ആർ.എസ്.എസും,ബജറംഗ്ദള്ളും നടത്തുന്ന കടന്നുകയറ്റങ്ങളിൽ അറുതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു തോമസിന്റെ ഒറ്റയാൾസമരം.
ഛത്തീസ്‌ഗഡിൽനിന്നു മോചിതരായെങ്കിലും,കന്യാസ്ത്രീകളുടെ മേൽ നിലനിൽക്കുന്ന കള്ളക്കേസ് പൂർണമായും ഇല്ലാതാക്കണമെന്നും ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഇരിട്ടിടൗണിലൂടെ നടത്തിയ ഒറ്റയാൾസമരത്തിൽ തോമസ് അറയ്ക്കൽ ആവശ്യപ്പെട്ടു.
Iritty


.jpeg)



.jpeg)

.jpeg)



.jpeg)


























