പേരാവൂർ :പേരാവൂർ താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാർമസിസ്റ്റിന്റെ തസ്തിക യിലേക്കുള്ള ഇന്റർവ്യൂ 27ന് രാവിലെ 10 മണിക്കും' ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 10.30നും നടത്തും. ഡയാലിസിസ് ടെക്നിഷ്യൻ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 28ന് രാവിലെ 10 മണിക്കും, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 10.30 നും നടത്തും. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പിയും ഇന്റർവ്യൂവിന്
അരമണിക്കൂർ മുൻപ് ഹാജരാക്കി റജിസ്ട്രേഷൻ നടത്തണം. പിഎസ് സി നിർദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന നൽകും. ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ നാലും
ഡയാലിസിസ് ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ മൂന്നും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0490 2445355.
Peravoor



.jpeg)





.jpeg)



.jpeg)

























