എറണാകുളം : സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാന്‍ സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം, എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിന് സമീപം ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്.
Rainalert




.jpeg)





.jpeg)

























