അടക്കാത്തോട് : ഒരു ചെറിയ മഴ പെയ്താൽ മതി - അടക്കാത്തോട് ടൗൺ ചെളിക്കളമാകും. വെള്ളം ഒഴുകും വിധം ഓവ് ചാലില്ലാതെ റോഡ് നിർമ്മിച്ചതാണ് കാരണം.
കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി. അടക്കാത്തോട് - ശാന്തിഗിരി റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കനാലിലേക്ക് തിരിച്ച് വിടാൻ സംവിധാനമില്ലാത്തത് മൂലമാണ് ടൗണിലേക്ക് കവിഞ്ഞൊഴുകുന്നത്.

മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ മാറി. കനത്തമഴയിൽ മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്. ഇത് വ്യാപാരികൾക്ക് മാത്രമല്ല വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കുംദുരിതമായി . ഓവുചാലിലെയും മറ്റും മലിന ജലം റോഡിലൂടെ ഒഴുകുന്നത് സാംക്രമിക രോഗങ്ങൾക്കുംകാരണമാകുമെന്നും ആശങ്കയുണ്ട്.ഇതിന് അടിയന്തിരമായി പരിഹാരം വേണമെന്നാണ് വ്യാപാരികളുടെയും ,നാട്ടുകാരുടെയും ആവശ്യം.
Adakkathoderoad