കോഴിക്കോട് : സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു എന്‍ എ) നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം ശമ്പളം 40000 രൂപയാക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഏഴ് വര്‍ഷമായി ആവശ്യപ്പെടുന്ന കാര്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നാണ് സംഘടനയുടെ ആരോപണം
Nurses in private hospitals will go on strike tomorrow







































