‘വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാൽ

‘വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാൽ
Aug 24, 2025 04:05 PM | By Remya Raveendran

പാലക്കാട്  : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ നേതാക്കൾ ഗൗരവമായി ആശയവിനിമയം നടത്തുകയാണെന്നും താൻ പറയുന്നതിൽ എല്ലാമുണ്ടെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും വളരെ ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സിപിഐഎമ്മും ബിജെപിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ വിഷയം നേതാക്കൾ ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ട് എഐസിസിയെ വിവരങ്ങൾ അറിയിക്കും. യുഡിഎഫിലെ ഘടകകക്ഷികൾ ആരും ഇതുവരെ ഈ വിഷയത്തിൽ എന്നെ ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് കൺവീനർ ആയതിനുശേഷം ഇതുപോലൊരു പരാതി കിട്ടിയിട്ടില്ല. രാഹുൽ മാങ്കൂട്ടം തന്റെ നാട്ടുകാരനാണ്. ഇതുവരെ എന്നെ വിളിച്ചിട്ടുമില്ല, ഞാൻ അങ്ങോട്ടും വിളിച്ചിട്ടില്ല. ശബ്ദരേഖയും പരാതികളും കാണുന്നതും കേൾക്കുന്നതും എല്ലാം മാധ്യമങ്ങളിലൂടെയാണ്. എല്ലാക്കാര്യങ്ങൾക്കും അഭിപ്രായം പറയുന്ന വനിതാ കമ്മീഷൻ അതെ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വേണ്ടിടത്തും വേണ്ടാത്തിടത്തുമാണ് കമ്മീഷൻ അഭിപ്രായം പറയുന്നതും കേസെടുക്കുന്നതും അദ്ദേഹം വിമർശിച്ചു.

Kcvenugopal

Next TV

Related Stories
സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം

Aug 24, 2025 04:58 PM

സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം

സബ്സിഡി അരിക്ക് പുറമേ കാർഡൊന്നിന് 20 കിലോ സ്പെഷ്യൽ അരി; സപ്ലൈകോ ഓണം ഫെയറിന് നാളെ...

Read More >>
രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം

Aug 24, 2025 02:37 PM

രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം

രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന്...

Read More >>
വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Aug 24, 2025 02:23 PM

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി...

Read More >>
സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

Aug 24, 2025 02:15 PM

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക വിലക്കുറവ്

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് ഇന്ന് പ്രത്യേക...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

Aug 24, 2025 02:00 PM

‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന...

Read More >>
വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന് ആക്രമിച്ചു

Aug 24, 2025 01:49 PM

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന് ആക്രമിച്ചു

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന്...

Read More >>
Top Stories

//Truevisionall