‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ
Aug 26, 2025 02:46 PM | By Remya Raveendran

തിരുവനന്തപുരം :    സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ല.

കണ്ടോൺമെൻ്റ് ഹൗസിലെ BJP മാർച്ചിനെതിരെയും അദ്ദേഹം വിമർശിച്ചു. ആ കാളയെ BJP ഓഫീസിൽ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാൻ പോകിപ്പിക്കും. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും.

‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’,- വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ലൈംഗിക ചൂഷണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചതിന് യുവമോർച്ച പ്രതിഷേധത്തിനെതിരെ പരാതി. കൻ്റോൺമെൻ്റ് ഹൗസിലേക്കാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്ക്കെതിരെ പരാതി നൽകിയത്. പ്രതിഷേധത്തിന് മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള കൂരതയുമാണെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്.

Vdsatheesanbytes

Next TV

Related Stories
വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

Aug 26, 2025 04:50 PM

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ...

Read More >>
സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

Aug 26, 2025 03:40 PM

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ...

Read More >>
ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

Aug 26, 2025 03:06 PM

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ്...

Read More >>
കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

Aug 26, 2025 02:57 PM

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

Aug 26, 2025 02:52 PM

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന...

Read More >>
തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

Aug 26, 2025 02:20 PM

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ...

Read More >>
Top Stories

News Roundup

//Truevisionall