തിരുവനന്തപുരം : ഇന്ന് സെപ്റ്റംബർ 5. ലോക അധ്യാപക ദിനമായി ആചരിക്കുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഭാവിതലമുറയെ നയിക്കുന്നതിലും അധ്യാപകരുടെ പങ്കിനെ ആദരിക്കുന്നതിനുമാണ് ഈ ദിവസം ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, തത്ത്വചിന്തകനും, വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഈ ദിനം. തന്റെ ജന്മദിനം വ്യക്തിപരമായ ആഘോഷമായിട്ടല്ല പകരം അധ്യാപകർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമായി ആചരിക്കണമെന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ അഭ്യർത്ഥനയെത്തുടർന്ന്, 1962ലാണ് സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി പ്രഖ്യാപിച്ചത്
സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ അധ്യാപകരായി മാറുകയും അവരുടെ റോളുകൾ ഏറ്റെടുക്കുകയും ചെയ്താണ് ഈ ദിനം ആഘോഷിക്കുന്നത്. അധ്യാപനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി സാംസ്കാരിക പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, ചടങ്ങുകൾ തുടങ്ങിയ പരിപാടികളും ഈ ദിവസം സങ്കടിപ്പിക്കാറുണ്ട്. വിദ്യാർത്ഥികളിൽ അറിവ് പകർന്നു നൽകുന്നതിലും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും അധ്യാപകർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനും വേണ്ടിയാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്.

1888ൽ ജനിച്ച ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ പ്രശസ്ത തത്ത്വചിന്താ പണ്ഡിതനായിരുന്നു. പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും (1952–1962) രണ്ടാമത്തെ രാഷ്ട്രപതിയും (1962–1967) ആയി. രാജ്യത്തെ ഏറ്റവും നല്ല മനസ്സുകൾ അധ്യാപകരായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു, ദേശീയ വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകൻ, നേതാവ് എന്നീ നിലകളിൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ നൽകിയ സംഭാവനകളാണ് ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ കാരണം.
Worldteachersday