ഖത്തറിൽ കണ്ട ആ ഏറ്റുമുട്ടൽ കേരളത്തിലും: ടീം മാനേജർ ഇന്ന് കൊച്ചിയിൽ

ഖത്തറിൽ കണ്ട ആ ഏറ്റുമുട്ടൽ കേരളത്തിലും: ടീം മാനേജർ ഇന്ന് കൊച്ചിയിൽ
Sep 23, 2025 11:37 AM | By sukanya

കൊച്ചി : ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. ഏറെക്കാലമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.

ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളിയാകാൻ സാധ്യത കൂടുതൽ. ഈ രണ്ട് ടീമുകളും ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ ഒരു മറുപടി ഗോളും പിറന്നു.

അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. നവംബർ 15-ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുക. ഒരാഴ്ച മുൻപ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് അർജന്റീന ടീം മാനേജർ നേരിട്ട് കൊച്ചിയിലേക്ക് എത്തുന്നത്. ഇതോടെ ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ ടീമും ഇന്ത്യയിൽ എത്തുമെന്ന ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് യാഥാർഥ്യത്തോട് കൂടുതൽ അടുത്തു.

Content Highlight: Kochi

Next TV

Related Stories
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Jul 5, 2026 05:35 PM

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി...

Read More >>
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

Jul 5, 2026 03:38 PM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച നടക്കും

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്‌നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം തിങ്കളാഴ്ച...

Read More >>
പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Jul 5, 2026 03:26 PM

പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

Jul 5, 2026 02:49 PM

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക്...

Read More >>
ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

Jul 5, 2026 02:30 PM

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ...

Read More >>
ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

Jul 5, 2026 02:18 PM

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News