കോഴിക്കോട് : വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് പറമ്പിൽ ബസാറിൽ നടന്ന കവർച്ചയിൽ പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായത്. 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതി ച്ചിട്ടുണ്ടെന്നു മെഡിക്കൽ കോളേജ് എ സി പി എ ഉമേഷ് അറിയിച്ചു.
ഇന്നലെ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കക്കോടിയിൽ സ്കൂട്ടർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. പാറക്കുളം സ്വദേശി അഖിൽ കക്കോടി, കാക്കൂർ എന്നിങ്ങനെ പല ഇടങ്ങളിലും മോഷണ പരമ്പര നടത്തിയതായി പോലീസ് പറഞ്ഞു. കക്കോടിയിൽ ഉപേക്ഷിച്ച നിലയിൽ സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഉണ്ടായിരുന്നത്.
പാറക്കുളം ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ വന്നപ്പോഴാണ് പ്രതിയെ പിടികൂടിയത്. എലത്തൂർ ഭാഗത്തുനിന്നു മോഷ്ടിച്ചതാണ് ഈ വണ്ടിയെന്നും കണ്ടെത്തി. അഖിലിനെതിരെ 14 ഓളം കേസുകൾ നിലവിലുണ്ട്. വീട് പൂട്ടി പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുകൾ സൂക്ഷിക്കണമെന്നും പൊലീസ് ആപ്പിൽ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Content Highlight: kozikod















.jpeg)























