സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം.
Oct 11, 2025 07:20 AM | By sukanya

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ ചുരുക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് അടങ്ങുന്ന ജൂറിയാണ് 128 സിനിമകള്‍ കാണുന്നത്. ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന അന്തിമ ജൂറിയാണ് ചുരുക്കപ്പട്ടികയിലുള്ള 38 സിനിമകളില്‍ നിന്ന് മികച്ച ചിത്രവും മികച്ച സംവിധായക/ സംവിധായികയേയും മറ്റ് കലാകാരന്മാരേയും തിരഞ്ഞെടുക്കുന്നത്. നവംബര്‍ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്ര അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം മുതലായവരും അന്തിമ ജഡ്ജിംങ് പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ എം.സി. രാജ നാരായണന്‍, നിര്‍മ്മാതാവ് വി.സി. അഭിലാഷ്, കവിയും ഗാനരചയിതാവുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍., നിര്‍മ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക ജഡ്ജിംഗ് പാനലിലെ മറ്റ് അംഗങ്ങള്‍.

Content Highlight: thiruvananthapuram

Next TV

Related Stories
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം വ്യാപിപ്പിക്കും

Jul 4, 2026 09:40 PM

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം വ്യാപിപ്പിക്കും

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ആർജെഎൽസി ചർച്ച പരാജയം; കളക്ടറേറ്റ് പടിക്കൽ സമരം...

Read More >>
മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം

Jul 4, 2026 06:49 PM

മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം

മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര...

Read More >>
പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി

Jul 4, 2026 05:36 PM

പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി

പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന്...

Read More >>
വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

Jul 4, 2026 04:29 PM

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ ഒന്നാമത്

വാർഷിക പദ്ധതി വിനിയോഗം; കണ്ണൂർ ജില്ലാ പഞ്ചായത്തും പയ്യന്നൂർ നഗരസഭയും സംസ്ഥാന തലത്തിൽ...

Read More >>
എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

Jul 4, 2026 04:04 PM

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന് കെസിബിസി

എ കെ ആന്റണി ഉമ്മൻചാണ്ടി സർക്കാരുകളുടെ മാതൃക പിന്തുടരണം; മദ്യനയത്തിൽ യുഡിഎഫ് തീരുമാനം ഉടൻ വേണമെന്ന്...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jul 4, 2026 03:46 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും...

Read More >>
Top Stories

News Roundup

Entertainment News