കണ്ണൂർ ::മെഡിക്കൽ കോളേജ് ഇലക്ഷനിൽ കെ എസ് യു മുന്നണിക്ക് ചരിത്ര വിജയം. പരിയാരം മെഡിക്കൽ കോളേജിൽ ചെയർമാനും ജനറൽ സെക്രട്ടറിയുമുൾപ്പെടെ 5 മേജർ സീറ്റിൽ കെ എസ് യു - എം എസ് എഫ് മുന്നണിക്ക് വിജയം.
പരിയാരം ദന്തൽ മെഡിക്കൽ കോളേജിൽ ചരിത്രത്തിൽ ആദ്യമായി ഫൈൻ ആർട്സ് ഒഴികെ മുഴുവൻ മേജർ സീറ്റിലും വിജയിച്ച് കെ എസ് യു മുന്നണി എസ് എഫ് ഐ യിൽ നിന്നും യൂണിയൻ പിടിച്ചെടുത്തു.
പാലയാട് എസ് ഐ എം ഇ ടി നഴ്സിംഗ് കോളേജിലും തളിപ്പറമ്പ് നാടുകാണി നഴ്സിംഗ് കോളേജിലും ചരിത്രത്തിൽ ആദ്യമായി കെ എസ് യു വിന്റെ വിദ്യാർത്ഥി പ്രതിനിധികൾ വിജയിച്ചു.നാടുകാണിയിൽ ജനറൽ സെക്രട്ടറിയായി ഫിദ സജിത്തും പാലയാട് ഫൈൻ ആർട്സ് സെക്രട്ടറിയായി റിയ ബിജുവും വിജയിച്ചു.
Content Highlight: Kannur

.png)





.png)






























