നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാന്‍ കഴിയില്ല; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങും; സുമയ്യ

നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാന്‍ കഴിയില്ല; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങും; സുമയ്യ
Oct 11, 2025 02:27 PM | By Remya Raveendran

തിരുവനന്തപുരം  :  ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചതായി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് സുമയ്യ പറഞ്ഞു.

ആദ്യം ചികിത്സയ്ക്ക് വരുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതിനുശേഷം എടുക്കാന്‍ കഴിയും എന്ന് തോന്നി. ഗൈഡ് വയറിന് അനക്കമുണ്ട് എടുക്കാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ താഴ്ഭാഗത്തും മുകള്‍ ഭാഗത്തും ഒട്ടിയിട്ടുണ്ട്. എടുക്കണ്ട. അവിടെയിരുന്നോട്ടെ എന്ന് തുടര്‍പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വേണം – സുമയ്യ പറഞ്ഞു.

സുമയ്യ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. രണ്ടാംഘട്ട പരിശോധനയിലും ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ധമനിയോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഗൈഡ് വയര്‍ പുറത്തെടുത്താല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കീഹോള്‍ വഴി ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമവും ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചിരുന്നു.

Sumayyaabout

Next TV

Related Stories
ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Feb 15, 2026 07:34 AM

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതി പ്രവേശനം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും...

Read More >>
ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Feb 15, 2026 07:30 AM

ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഗ്രേഡ് എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി...

Read More >>
തിരുവനന്തപുരത്ത്  ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ

Feb 15, 2026 07:26 AM

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ: പ്രതി പിടിയിൽ...

Read More >>
ഹെൽത്തി കേരള ക്യാമ്പയിൻ നാളെ തൊണ്ടിയിൽ

Feb 14, 2026 10:24 PM

ഹെൽത്തി കേരള ക്യാമ്പയിൻ നാളെ തൊണ്ടിയിൽ

ഹെൽത്തി കേരള ക്യാമ്പയിൻ നാളെ...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Feb 14, 2026 07:28 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
Top Stories

News Roundup

Entertainment News