പേരാവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി വി പി കിരൺ ഉദ്ഘാടനം കിരൺ നിർവഹിച്ചു . ബ്ലോക്ക് പ്രസിഡണ്ട് വി എ ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ഒ എം കുരിയാച്ചൻ സ്വാഗതം പറഞ്ഞു. ടി വി ലൈല അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം വി മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വി രഘുനാഥൻ മാസ്റ്റർ വരവുചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോസ് അലക്സാണ്ടർ മാസ്റ്റർ, കൊട്ടിയൂർ യൂണിറ്റ് രക്ഷാധികാരി തങ്കപ്പൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. മെമ്പർഷിപ്പ്,പെൻഷനർ മാസിക എന്നിവയിൽ മികവുപുലർത്തിയ യൂണിറ്റുകൾക്കുള്ള പാരിതോഷികം ബ്ലോക്ക് രക്ഷാധികാരി പി വി ചത്തുക്കുട്ടി വിതരണം ചെയ്തു മിനിമം പെൻഷൻ നിർണയിച്ചതിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാറിനും പെൻഷൻ പരിഷ്കരണ കമ്മീഷനും നൽകുന്ന പ്രമേയം കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു.2026-27 ജില്ലാ കമ്മിറ്റി അംഗം ശ്രീ പി ആർ രാമചന്ദ്രൻ ഭരണാധികാരിയായി 2026... 27 വർഷത്തേക്കുള്ള ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും ഓഡിറ്റർമാരെയും തെരഞ്ഞെടുത്തു. കൊട്ടിയൂർ യൂണിറ്റ് സെക്രട്ടറി ശ്ജോഷ്വാ എം സി കൃതജ്ഞത പ്രകാശിപ്പിച്ചു.
Ksspusammelanam





































