റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി
Feb 14, 2026 02:37 PM | By Remya Raveendran

തിരുവനന്തപുരം :   റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സില്‍വര്‍ ലൈനിന് പകരം ആര്‍ആര്‍ടിഎസ് അഥവ റാപ്പിഡ് റയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ബജറ്റിലും പ്രഖ്യാപനമുണ്ടായി. ഡല്‍ഹി – മീററ്റ് പാതയുടെ മാതൃകയിലാണ് കേരളം റാപ്പിഡ് റെയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ റെയിലിന്റെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാനത്ത് റാപ്പിഡ് റെയില്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് കൊച്ചിയില്‍ സെപ്റ്റംബറില്‍ നടന്ന അര്‍ബണ്‍ കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി ഓര്‍മിച്ചാണ് റാപ്പിഡ് റെയിലിന് അനുമതി തേടിയുള്ള മുഖ്യമന്ത്രിയുടെ കത്ത്. കൊച്ചിയില്‍ മെട്രോയുള്ളത് തിരുവനന്തപുരത്തും കോഴിക്കോടും വരാന്‍ പോകുന്ന മെട്രോകളും റാപ്പിഡ് റയിലുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കുന്നത്. സാധ്യതാ പഠനം നടത്താനും കേരളത്തിനായി റാപ്പിഡ് റയില്‍ ശൃംഖല രൂപീകരിക്കുമുള്ള സഹായമാണ് സര്‍ക്കാര്‍ തേടിയിരിക്കുന്നത്. സാധ്യത പഠനത്തിനൊപ്പം ഡിപിആര്‍ കൂടി തയാറാക്കാനാണ് സംസ്ഥാനം കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെടുന്നത്.

റാപ്പിഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ നഗരകാര്യ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കാറുണ്ട്. അതുകൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. 20 ശതാനം കേന്ദ്രസഹായത്തോടെയും 20 ശതമാനം സംസ്ഥാന ഫണ്ടുമാണ് പദ്ധതിക്ക് ഉപയോഗിക്കുക. 60 ശതമാനം തുക വായ്പയിലൂടെയും കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു ഘട്ടമായുള്ള റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന ഇ ശ്രീധരന്റെ വിമര്‍ശനം തള്ളിയാണ് സര്‍ക്കാര്‍ പദ്ധതി റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത് .ശ്രീധരന്‍ മുന്നോട്ട് വെച്ച് അതിവേഗ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല എന്നതാണ് ഇതിലൂടെ നല്‍കുന്ന സന്ദേശം.

Pinarayvijayan

Next TV

Related Stories
കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

Feb 14, 2026 03:59 PM

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം...

Read More >>
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

Feb 14, 2026 03:36 PM

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

Feb 14, 2026 03:23 PM

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ്...

Read More >>
കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി  : പോലീസ് അന്വേഷണം ആരംഭിച്ചു

Feb 14, 2026 02:59 PM

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം...

Read More >>
സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

Feb 14, 2026 02:47 PM

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു...

Read More >>
ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

Feb 14, 2026 02:11 PM

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി....

Read More >>
Top Stories

Entertainment News