തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 305 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 2440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 12,170 രൂപയും ഒരു പവന് 97,360 രൂപയുമായി. 18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 10,005 രൂപയും പവന് 80,040 രൂപയുമായി. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 1,05000 രൂപയ്ക്ക് മുകളിൽ നൽകണം.
അന്താരാഷ്ട്ര വിപണിയിലും സ്വർണ വില കുതിപ്പ് തുടരുകയാണ്. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോൾ 4228 ഡോളർ ആയിരുന്നു. അന്താരാഷ്ട്ര വില വർദ്ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാൽ ഇന്നലെ വിലയിൽ വ്യത്യാസം വന്നില്ല. ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര വില 4380 ഡോളറിലേക്ക് എത്തിയിരുന്നു. 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. നിലനിൽക്കുന്ന സാഹചര്യങ്ങളെല്ലാം സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാണ്. സ്വർണ്ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.

Goldrate