പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി
Oct 17, 2025 12:45 PM | By sukanya

കണ്ണൂർ : പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്. ഉപഥികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്.

ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

ദേശീയപാതയില്‍ സുരക്ഷാപ്രശ്നങ്ങള്‍ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ശബരിമല മണ്ഡലകാലത്തിനു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളക്ടർ ചൂണ്ടിക്കാട്ടി.

സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും. ആഗസ്റ്റ് 6 നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.

Highcourt

Next TV

Related Stories
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

Oct 17, 2025 02:41 PM

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

Oct 17, 2025 02:24 PM

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം പ്രസിഡന്റ്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ്, ഷൂ എറിഞ്ഞത് BJP മണ്ഡലം...

Read More >>
കണിച്ചാർ വയലോരം റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു

Oct 17, 2025 02:17 PM

കണിച്ചാർ വയലോരം റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു

കണിച്ചാർ വയലോരം റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു...

Read More >>
ഇരിട്ടി പഴയ പാലത്തിൽ ഗതാഗതം നിരോധിച്ചു

Oct 17, 2025 01:58 PM

ഇരിട്ടി പഴയ പാലത്തിൽ ഗതാഗതം നിരോധിച്ചു

ഇരിട്ടി പഴയ പാലത്തിൽ ഗതാഗതം...

Read More >>
ജോബ് ഫെയർ സംഘടിപ്പിച്ചു

Oct 17, 2025 01:50 PM

ജോബ് ഫെയർ സംഘടിപ്പിച്ചു

ജോബ് ഫെയർ...

Read More >>
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

Oct 17, 2025 01:30 PM

നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം

നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ...

Read More >>
Top Stories










News Roundup






//Truevisionall