കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്

കണ്ണൂരിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമെന്നു പോലീസ്
Oct 22, 2025 03:28 PM | By Remya Raveendran

കണ്ണൂർ : പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്‌റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശി എന്നയാളെ കസ്‌റ്റഡിയിലെടുത്തു.

രാത്രിയിൽ ശെൽവിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. നഗരത്തിൽ ആക്രി ശേഖരിച്ച് വിൽക്കുന്നയാളായിരുന്നു ഷെൽവി. രാത്രികാലങ്ങളിൽ കടവരാന്തയിലാണ് ഉറങ്ങാറ്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചു കാലമായി ഷെൽവിക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തെത്തുടർന്ന് ഇവർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ശശി ഷെൽവിയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം സ്‌ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

Founddeathatkannur

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Feb 14, 2026 07:45 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അക്കൗണ്ടന്റ് നിയമനം

Feb 14, 2026 07:43 AM

അക്കൗണ്ടന്റ് നിയമനം

അക്കൗണ്ടന്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 14, 2026 07:39 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പേരാവൂർ മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി

Feb 14, 2026 06:47 AM

പേരാവൂർ മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി

പേരാവൂർ മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക്...

Read More >>
മടപ്പുരച്ചാൽ പുഴയ്ക്കൽ മടപ്പുര കോൺക്രീറ്റ് റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്‌തു

Feb 13, 2026 09:44 PM

മടപ്പുരച്ചാൽ പുഴയ്ക്കൽ മടപ്പുര കോൺക്രീറ്റ് റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്‌തു

മടപ്പുരച്ചാൽ പുഴയ്ക്കൽ മടപ്പുര കോൺക്രീറ്റ് റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു...

Read More >>
ബെംഗളൂരു ഹൊസക്കോട്ട വാഹനാപകടം:  മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥിക‌ളും.

Feb 13, 2026 08:16 PM

ബെംഗളൂരു ഹൊസക്കോട്ട വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥിക‌ളും.

ബെംഗളൂരു ഹൊസക്കോട്ട വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥിക‌ളും....

Read More >>
Top Stories










News Roundup






GCC News






Entertainment News