അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും
Nov 25, 2025 08:35 AM | By sukanya

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് ചടങ്ങ്. അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ന് രാവിലെ മോദി സാകേത് കോളേജിൽനിന്നും അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും.

സമീപത്തെ ക്ഷേത്രങ്ങളിലും ദർശനം നടത്തും. ഇതിനു ശേഷം തുടങ്ങുന്ന ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും. അയോധ്യയിൽ താമസിക്കുന്ന വിശ്വാസികളെയും പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് കഴിഞ്ഞവർഷം വിമർശനത്തിന് ഇടയാക്കിയിരുന്നു.ചടങ്ങിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. അയോധ്യ ജില്ലയിലാകെ ജാ​ഗ്രത കൂട്ടിയിട്ടുണ്ട്. 

Narendramodi

Next TV

Related Stories
ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

Dec 19, 2025 09:06 PM

ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്...

Read More >>
അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

Dec 19, 2025 06:55 PM

അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ്...

Read More >>
ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Dec 19, 2025 04:56 PM

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്...

Read More >>
‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

Dec 19, 2025 04:13 PM

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത

‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച്...

Read More >>
‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

Dec 19, 2025 04:04 PM

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

‘കുറ്റവാളികളെ ഒഴിവാക്കുന്നു, പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം’; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ...

Read More >>
‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Dec 19, 2025 03:19 PM

‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

‘നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക’; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച്...

Read More >>
Top Stories

Entertainment News