കണ്ണൂർ: ഹരിത തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജിലെ ബി.എസ്‌സി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി പി.എസ് പാര്‍ത്ഥിവ് ഒന്നാം സ്ഥാനം നേടി. തോട്ടട എസ്.എന്‍ കോളജ് ബി.എസ്‌സി ബോട്ടണി വിഭാഗം വിദ്യാര്‍ഥിനി കെ ശ്രീദേവിക്കാണ് രണ്ടാംസ്ഥാനം. പയ്യന്നൂര്‍ കോളേജിലെ നന്ദിത രാജീവ്, മൊറാഴ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി നന്ദന എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ഹരിത പ്രോട്ടോക്കോള്‍ പരിപാലനം, ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മലിനീകരണം എന്നിവ കുറയ്ക്കുക, പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ശീലമാക്കുക എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് 'ഹരിതഭാവിക്കായി എന്റെ വര'എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ അധ്യക്ഷനായി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപകന്‍ ബാബുരാജ് വിധികര്‍ത്താവായി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നുമായി 29 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി സുജിത് പങ്കെടുത്തു.
My line for a green future; Parthiv takes first place

.jpeg)
.jpeg)





.jpeg)































