തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം
Dec 2, 2025 02:39 PM | By Remya Raveendran

ഡൽഹി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എസ്‌ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു.സഭ സമ്മേളിക്കുന്നതിന് മുമ്പായി,സഭാ കവാടത്തില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ പ്രതിഷേധിച്ചു.രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മല്ലികര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസുകള്‍ ലോക്‌സഭാ അധ്യക്ഷന്‍ ഓം ബിര്‍ള തള്ളിയതോടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. രാജ്യസഭയിലും ഇന്ന് പ്രതിപക്ഷം എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ പ്രതിഷേധം അവസാനിപ്പിക്കാം എന്ന് മല്ലികര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഉടന്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം സമയം തീരുമാനിക്കാം എന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ഇരു സഭകളിലും അറിയിച്ചു. പ്രതിപക്ഷം ബഹളം തുടര്‍ന്നുതോടെ ഇരു സഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു.

Parlementsabha

Next TV

Related Stories
ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

Dec 17, 2025 04:49 PM

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Dec 17, 2025 04:11 PM

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

Dec 17, 2025 03:46 PM

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ...

Read More >>
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന്  വി ഡി സതീശൻ

Dec 17, 2025 03:03 PM

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വി ഡി സതീശൻ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വി ഡി...

Read More >>
പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

Dec 17, 2025 02:36 PM

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത്...

Read More >>
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

Dec 17, 2025 02:21 PM

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍...

Read More >>
Top Stories