കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ അത്താഴക്കുന്നിലെ ദിപിനെ ആണ് പോലീസ് പിടികൂടിയത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്എസ്എൽസിക്ക് പഠിക്കുന്ന സമയം നഗരത്തിൽ വച്ച് വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുകയും ഇക്കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പ്രതിയുടെ ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ പീഡീപ്പിക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടി വശം വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധപ്പെട് പരാതി നൽകുകയായിരുന്നു.
Pocsocase




































