കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ
Dec 6, 2025 11:40 AM | By sukanya

കണ്ണൂർ : കണ്ണൂർ നഗരത്തിലെ സ്ഥാപനത്തിൽ നിന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച പറശിനിക്കടവ് സ്വദേശി അറസ്റ്റിൽ. 'പറശിനിക്കടവ് കുഴിച്ചാൽ സ്വദേശി ബോബി എം സെബാസ്റ്റ്യനെന്നയാളാണ് അറസ്റ്റിലായത്. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫെന്ന പേരിൽ ഒരു രോഗിയുടെ അക്കൗണ്ട് നമ്പർ ചേർത്തുള്ള വ്യാജ രസീതുമായാണ് ഇയാൾ പണപിരിവിനായി മന്ത്രിയുടെ പേര് പറഞ്ഞ് വിവിധ ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ചത്.

ഇതേ ആവശ്യത്തിന് കണ്ണൂർ നഗരത്തിലെ സ്കൈ പാലസ് ഉടമയെ ബന്ധപ്പെടുകയും മന്ത്രിയുടെ പേര് പറഞ്ഞ് താൻ പേഴ്സനൽ സ്റ്റാഫ് അംഗമാണെന്ന് പറഞ്ഞ് ഒരു രോഗിയുടെ ചികിത്സാ സഹായമായി കാൽ ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉടമയുടെ നിർദ്ദേശപ്രകാരം മാനേജർ പണം കൈമാറാൻ ഒരുങ്ങുന്നതിനിടെ അക്കൗണ്ട് നമ്പറിൽ സംശയം തോന്നി കണ്ണൂർ ടൗൺ പൊലി സിൽവിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ വ്യക്തമായ തിനെ തുടർന്ന് ധർമ്മശാലയിൽ നിന്നാണ് സി.ഐ ബിനുമോഹനും സംഘവും ഇയാളെ പിടികൂടിയത്. കൈയ്യിലുള്ള വ്യാജരസീത് ബുക്ക് പരിശോധിച്ചപ്പോൾ ഇതിന് സമാനമായി ഇയാൾ മറ്റു സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്തതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. വ്യാജ രസീത് അടിച്ചതിനും അനധികൃത പണപ്പിരിവ് നടത്തിയതിനുമാണ് പൊലിസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്.

Kannur

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Dec 17, 2025 04:11 PM

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

Dec 17, 2025 03:46 PM

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ...

Read More >>
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന്  വി ഡി സതീശൻ

Dec 17, 2025 03:03 PM

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വി ഡി സതീശൻ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വി ഡി...

Read More >>
പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

Dec 17, 2025 02:36 PM

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത്...

Read More >>
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

Dec 17, 2025 02:21 PM

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍...

Read More >>
‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ ഈശ്വർ

Dec 17, 2025 02:08 PM

‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ ഈശ്വർ

‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ...

Read More >>
Top Stories

News Roundup