തൃശൂർ :തൃശൂരില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര ചായപ്പന്‍കുഴി സ്വദേശി സുബ്രന്‍ ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവിടെ തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.
One person dies tragically in wild elephant attack in Thrissur




.jpeg)





.jpeg)


_(22).jpeg)
























