തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
എതിർപ്പ് രേഖമൂലം അറിയിക്കാൻ സാവകാശം വേണമെന്ന SIT ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ തവണ കേസ് മാറ്റിയത്. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡി SIT രജിസ്റ്റർ ചെയ്ത എഫ്ഐആറും, റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.
ശബരിമലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ ശക്തമായി എതിർക്കുകയാണ് പ്രോസിക്യൂഷൻ. കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കാം എന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ എതിർപ്പ് തുടർന്ന് അപേക്ഷ തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ നീക്കം.
Sabarimala




.jpeg)





.jpeg)


_(22).jpeg)
























