മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി

മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണം ; കെ. സുധാകരൻ എം.പി
Dec 13, 2025 03:54 PM | By Remya Raveendran

കണ്ണൂർ : ജനവിരുദ്ധ സർക്കാരിന് എതിരായ വിധിയെഴുത്താണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എം.പി. കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പിണറായി സർക്കാരിന്റെ കാലം എണ്ണപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് ആളുകളെ സിപിഎം പ്രവർത്തകർആക്രമിച്ചു. ഈ അക്രമങ്ങൾ ഒക്കെ നേരിട്ട് ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജനമനസിൽ യുഡിഎഫിനോടുള്ള വിശ്വാസം വർധിച്ചു. കണ്ണൂർ കോർപ്പറേഷൻ നിലനിർത്തി. ഒരു ഡിവിഷനും പിടിച്ചെടുത്തു.എല്ലായിടത്തും അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. കണ്ണൂരിൽ ഇടതുപക്ഷത്തിന്റെ കുറ്റി നാശം വന്നിരിക്കുന്നു കണ്ണൂരിൽ. തിരിച്ചുവരാൻ അവർക്കിനി സാധിക്കില്ല. ജനങ്ങളുടെ മനസിനകത്തെ വിശ്വാസം നഷ്ടപ്പെട്ടു. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഉടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിപിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Ksudhakaranmp

Next TV

Related Stories
റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

Dec 16, 2025 11:52 AM

റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക്...

Read More >>
സ്പോട്ട് അഡ്മിഷന്‍

Dec 16, 2025 11:31 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
കെ.എസ്.ആര്‍.ടി.സി ഗവി യാത്ര

Dec 16, 2025 11:27 AM

കെ.എസ്.ആര്‍.ടി.സി ഗവി യാത്ര

*.എസ്.ആര്‍.ടി.സി ഗവി...

Read More >>
കണ്ണൂർ മൊകേരിയിൽ സിപിഎം പ്രവർത്തകന് മർദനം

Dec 16, 2025 11:20 AM

കണ്ണൂർ മൊകേരിയിൽ സിപിഎം പ്രവർത്തകന് മർദനം

കണ്ണൂർ മൊകേരിയിൽ സിപിഎം പ്രവർത്തകന് മർദനം...

Read More >>
കടുവ ദൗത്യം: പച്ചിലക്കാട് നിരോധനാജ്ഞ

Dec 16, 2025 10:33 AM

കടുവ ദൗത്യം: പച്ചിലക്കാട് നിരോധനാജ്ഞ

കടുവ ദൗത്യം: പച്ചിലക്കാട്...

Read More >>
താമരശ്ശേരി ചുരത്തിൽ കുടുങ്ങിയ ചരക്ക് ലോറി മാറ്റിയില്ല: രൂക്ഷമായ ഗതാഗത കുരുക്ക്

Dec 16, 2025 10:19 AM

താമരശ്ശേരി ചുരത്തിൽ കുടുങ്ങിയ ചരക്ക് ലോറി മാറ്റിയില്ല: രൂക്ഷമായ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തിൽ കുടുങ്ങിയ ചരക്ക് ലോറി മാറ്റിയില്ല: രൂക്ഷമായ ഗതാഗത...

Read More >>
News Roundup






GCC News