ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

ഉത്സവത്തിനിടെയിൽപൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി
Dec 15, 2025 04:57 PM | By Remya Raveendran

നീലേശ്വരം : പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം.

പൂമാരുതൻ വെള്ളാട്ടത്തിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീണത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകൾ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പരുക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. തട്ടും വെള്ളാട്ടം എന്ന പേരിൽ അറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റുന്നതാണ് പതിവ്.

തെയ്യത്തിൽ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികൾ ആർപ്പുവിളികളുമായി ചുറ്റും കൂടി നിൽക്കും. ഇങ്ങനെ നിന്നതായിരുന്നു മനുവും.മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തന്മരെ രക്ഷിച്ചു എന്നാണ് വിശ്വാസം.

പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രധാനമായും പൂമാല ഭഗവതിയെ ആരാധിക്കുന്നിടത്ത് പൂമാരുതൻ കെട്ടിയാടാറുണ്ട്.

Neeleswaram

Next TV

Related Stories
ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

Dec 15, 2025 04:33 PM

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില...

Read More >>
ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

Dec 15, 2025 04:08 PM

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്: ഭര്‍ത്താവ്

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്? സമാധാനത്തോടെ ജീവിക്കുകയാണ്:...

Read More >>
‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

Dec 15, 2025 03:57 PM

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി സതീശൻ

‘യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും’; വിഡി...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

Dec 15, 2025 03:43 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; 16ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന്...

Read More >>
ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

Dec 15, 2025 03:35 PM

ഉത്തമൻ മൂലയിൽ അനുസ്മരണം നടത്തി

ഉത്തമൻ മൂലയിൽ അനുസ്മരണം...

Read More >>
‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

Dec 15, 2025 03:13 PM

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ...

Read More >>
Top Stories

News Roundup